ഐപിഎൽ: പഞ്ചാബ് കിങ്സിനെ വീഴ്ത്തി. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി രാജസ്ഥാൻ റോയൽസ്

5

ഐപിഎല്ലിലെ നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ 4 വിക്കറ്റിനാണ് രാജസ്ഥാൻ പഞ്ചാബിനെ വീഴ്ത്തിയത്. ഇതോടെ സഞ്ജു സാംസണിന്റെ രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ രണ്ടു പന്തും നാലു വിക്കറ്റും ബാക്കി നിൽക്കെ വിജയം നേടി. വിജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി.