HomeSportsപഞ്ചാബിനുമേൽ മിന്നും ജയവുമായി രാജസ്ഥാൻ റോയൽസ്: പ്ലേ ഓഫ്‌ സാധ്യത നിലനിർത്തി

പഞ്ചാബിനുമേൽ മിന്നും ജയവുമായി രാജസ്ഥാൻ റോയൽസ്: പ്ലേ ഓഫ്‌ സാധ്യത നിലനിർത്തി

 

ഷെയ്ഖ് സായദ് സ്‌റ്റേഡിയത്തില്‍ അടിക്ക് തിരിച്ചടിയുമായി രാജസ്താന്‍ റോയല്‍സ് കളംവാണപ്പോള്‍ പഞ്ചാബിന് 7 വിക്കറ്റ് തോല്‍വി. കിങ്‌സ് ഇലവന്‍ ഉയര്‍ത്തിയ 186 റണ്‍സ് ലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ രാജസ്താന്‍ മറികടന്നു. ബെന്‍ സ്‌റ്റോക്ക്‌സ് (26 പന്തില്‍ 50), സഞ്ജു സാംസണ്‍ (25 പന്തില്‍ 48) എന്നിവരുടെ ബാറ്റിങ് മികവിലാണ് രാജസ്താന്റെ മുന്നേറ്റം. ഡെത്ത് ഓവറുകളില്‍ സധൈര്യം ബാറ്റുവീശിയ സ്റ്റീവ് സ്മിത്തും (20 പന്തില്‍ 31) ജോസ് ബട്‌ലറും (11 പന്തില്‍ 22) ടീമിന്റെ ജയം ഉറപ്പാക്കുകയായിരുന്നു. പഞ്ചാബിനായി ക്രിസ് ജോര്‍ദനും മുരുഗന്‍ അശ്വിനും ഓരോ വിക്കറ്റുവീതം വീഴ്ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments