HomeSportsലോകകപ്പ് ഫുട്ബോൾ: പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മത്സരം സമനിലയില്‍(3-3); റൊണാള്‍ഡോയ്ക്ക് ഹാട്രിക്

ലോകകപ്പ് ഫുട്ബോൾ: പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മത്സരം സമനിലയില്‍(3-3); റൊണാള്‍ഡോയ്ക്ക് ഹാട്രിക്

സോച്ചി: റഷ്യന്‍ ലോകകപ്പിലെ പോര്‍ച്ചുഗല്‍-സ്പെയ്ന്‍ സൂപ്പര്‍ പോരാട്ടം സമനിലയില്‍(3-3). ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. 88-ാം മിനിറ്റില്‍ ബോക്‌സിനു തൊട്ടുവെളിയില്‍നിന്നും ട്രേഡ് മാര്‍ക്ക് ശൈലിയിലുള്ള ഫ്രീകിക്ക് ഗോളിലൂടെയാണ് റൊണാള്‍ഡോ റഷ്യ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേടിയത്. 4 (പെനല്‍റ്റി), 44, 88 മിനിറ്റുകളിലായിരുന്നു റൊണോയുടെ ഗോളുകള്‍. സ്‌പെയിനിനായി ഡീഗോ കോസ്റ്റ ഇരട്ടഗോള്‍ (24, 55) നേടി. നാച്ചോയുടേതാണ് മൂന്നാം ഗോള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ നേട്ടത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ 2-1 എന്ന നിലയില്‍ പോര്‍ച്ചുഗല്‍ മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സ്പെയ്ന്‍ ലീഡെടുത്തു. 24, 55 മിനിറ്റുകളില്‍ ഇരട്ടഗോള്‍ നേടിയ ഡീയോ കോസ്റ്റയും 58 മിനിറ്റില്‍ ഗോള്‍ കുറിച്ച നാച്ചോയുമാണ് സ്പെയ്നിനെ മുന്നിലെത്തിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments