ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ദ്യോക്കോവിച്ചിന്

4

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ദ്യോക്കോവിച്ചിന്. ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകളില്‍ വീഴ്ത്തിയാണ് ഒന്നാം സീഡായ ജോക്കോവിച്ചിന്റെ കിരീടനേട്ടം. ലോക ഒന്നാം നമ്പറായ സെര്‍ബിയന്‍ താരം 6-3, 6-2, 6-3 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റാഫയെ പരാജയപ്പെടുത്തിയത്.

കരിയറിലെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ജോക്കോവിച്ച്, ആറു വീതം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ റോയ് എമേഴ്‌സണ്‍, റോജര്‍ ഫെഡറര്‍ എന്നിവരെ മറികടന്നു. മാത്രമല്ല, ഗ്രാന്‍സ്‌ലാം കിരീടനേട്ടം 15 ആക്കി ഉയര്‍ത്തിയ മുപ്പത്തിയൊന്നുകാരനായ ജോക്കോവിച്ച്, ഇക്കാര്യത്തില്‍ യുഎസ് താരം പീറ്റ് സാംപ്രസിനെ മറികടന്ന് മൂന്നാമതെത്തി. സമകാലികരായ റോജര്‍ ഫെഡറര്‍ (20), റാഫേല്‍ നദാല്‍ (16) എന്നിവര്‍ മാത്രം മുന്നില്‍. കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡന്‍, യുഎസ് ഓപ്പണ്‍ എന്നിവയ്ക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ ഓപ്പണും നേടിയ ജോക്കോവിച്ച്, ഹാട്രിക് പൂര്‍ത്തിയാക്കി.