HomeSportsഐഎസ്‌എലില്‍ ഗോള്‍ മഴ; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തകര്‍പ്പന്‍ ജയം

ഐഎസ്‌എലില്‍ ഗോള്‍ മഴ; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍ മഴ. ആകെ ഏഴ് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. നോര്‍ത്ത് ഈസ്റ്റിന് വേണ്ടി ബാര്‍ത്തൊളോമ്യൂ ഒഗ്ബഷെ ഹാട്രിക് നേടി. ഐഎസ്‌എല്‍ ഈ സീസണിലെ ആദ്യ ഹാട്രിക്കായിരുന്നിത്. റൗളിന്‍ ബോര്‍ജസിന്റെ വകയായിരുന്നു ഒരു ഗോള്‍. ചെന്നൈയ്ക്ക് വേണ്ടി വേണ്ട് തോയ് സിങ് രണ്ട് ഗോള്‍ നേടി. ഒന്ന് റൗളിന്റെ സെല്‍ഫ് ഗോളായിരുന്നു. ആദ്യ പകുതിയില്‍ തന്നെ ഗോള്‍മഴ കണ്ട് മത്സരത്തില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. ആദ്യ പകുതിയില്‍ തന്നെ ഇരുവരും മൂന്ന് ഗോളുകള്‍ വീതം നേടിയിരുന്നു. രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments