നെയ്മർ ഉൾപ്പെടെ മൂന്നു പിഎസ്‌ജി താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്; താരം പാരീസിലെ വസതിയില്‍

32

തങ്ങളുടെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി നെയ്മറിന്റെ ക്ലബ്ബായ പിഎസ്ജി. ഇതിന് പിറകേ പിഎസ്ജിയില്‍ കോവിഡ് സ്ഥിരീകരിച്ച താരങ്ങളിലൊരാള്‍ ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മറാണെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റീവ് കേസുകളില്‍ നെയ്മറും ഉള്‍പ്പെടുന്നുവെന്ന് സ്‌പോര്‍ട്‌സ് ദിനപത്രമായ എല്‍’ക്വിപ്പ് റിപ്പോര്‍ട്ട് ചെയ്തു. ഇഎസ്പിഎന്‍ അടക്കമുള്ള മറ്റ് സ്പോര്‍ട്സ് മാധ്യമങ്ങളും നെയ്മര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. 14 ദിവസത്തേക്ക് താരം പാരീസിലെ വസതിയില്‍ ഐസൊലേഷനിലേക്ക് മാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.