ഫുഷു : ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സൈന നേവാള്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഏഴാം സീഡായ ചൈനീസ് താരം യിഹാന് വാങ്ങിനെയാണ് സൈന തോല്പിച്ചത്. നിലവിലെ ചൈന ഓപ്പണ്‍ ചാമ്പ്യനാണ് സൈന. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന യിഹാന് വാങ്ങിനെ തോല്പിച്ചത്. ആദ്യ സെറ്റ് 21-13ന് നേടിയ സൈന രണ്ടാം സെറ്റ് 21-18ന് സ്വന്തമാക്കി.