HomeSportsജില്ലകള്‍ തോറും ഫുട്ബോള്‍ സ്കൂളുമായി കേരള ബ്ലാസ്റ്റേഴ്സ് വരുന്നു !

ജില്ലകള്‍ തോറും ഫുട്ബോള്‍ സ്കൂളുമായി കേരള ബ്ലാസ്റ്റേഴ്സ് വരുന്നു !

കേരള ബ്ലാസ്റ്റേഴ്സ് കേരള ഫുട്ബോള്‍ അസോസിയേഷനുമായി കൈകോര്‍ക്കുന്നു. താഴെക്കിടയില്‍ നിന്ന് നൂറുകണക്കിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിക്ക് നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ അടുത്തപടിയായാണ് സംസ്ഥാനത്തെ 14 ജില്ലകള്‍ കേന്ദ്രീകരിച്ച്‌ ഫുട്ബോള്‍ സ്കൂളുകള്‍ ആരംഭിക്കുന്നത്. ഭാവിയുടെ ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകള്‍ ആരംഭിക്കുന്നത്. 25 സ്കൂളുകളാണ് വിദഗ്ധരായ പരിശീലകരുടെ കീഴില്‍ വിവിധ ജില്ലകളിലായി ഒരുങ്ങുന്നത്.

ആദ്യം ജില്ലകളില്‍ ഫുട്ബോള്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും പിന്നീട് 10,12,14,16 പ്രായ വിഭാഗത്തില്‍ സ്കൂളുകള്‍ തമ്മിലുള്ള ലീഗ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. സ്കൂളുകള്‍ കേന്ദ്രീകരിച്ചും വിവിധ പ്രായ- വിഭാഗങ്ങളുടെ മല്‍സരങ്ങള്‍ സംഘടിപ്പിക്കും. മികച്ച സ്കൂളുകള്‍ക്കായി സംസ്ഥാന തലത്തിലും ലീഗ് അടിസ്ഥാനത്തില്‍ മല്‍സരങ്ങള്‍ നടത്തും. നാല് വിഭാങ്ങളില്‍ നിന്നും മികച്ച ടീമിനെയും മികച്ച കളിക്കാരനെയും തിരഞ്ഞെടുക്കും. ലീഗ് മല്‍സരങ്ങളില്‍ മികവു തെളിയിക്കുന്നവരെ കൂടുതല്‍ മികച്ച പരിശീലനങ്ങള്‍ക്കായി പരിശീലന കേന്ദ്രങ്ങളിലേക്ക് നിര്‍ദേശിക്കും.

ഫുട്ബോള്‍ സ്കൂളുകളിലേക്കുള്ള രജിസ്ട്രേഷന്‍ ഇന്ന് തന്നെ ആരംഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് 97455 91111, 97455 92222, 97455 93333, 97455 94444 നമ്പറുകളിൽ നിന്നും പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്. ബ്ലാസ്റ്റേഴ്സ് അടുത്തിടെ നിയമിച്ച ടെക്നിക്കല്‍ ഡയറക്ടര്‍ താങ്ബോയ് സിങ്തോയുടെ മേല്‍നോട്ടത്തിലായിരിക്കും താരങ്ങളുടെ തിരഞ്ഞെടുപ്പ്. ഇതിനായി ഈ വര്‍ഷം തന്നെ അഞ്ചു പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും.bottom-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments