കൊല്‍ക്കത്ത: സ്വന്തം തട്ടകമായ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തക്ക് തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് കൊൽകത്തയെ ഏകഗോളിന് തോല്പിച്ചത്. ഒമ്പതാം മിനിറ്റില്‍ സിമാവോ സബ്രോസയിലൂടെയാണ് നോര്‍ത്ത് ഈസ്റ്റുകാര് വിജയഗോള്‍ നേടിയത്.
കഴിഞ്ഞ ദിവസം മുംബൈ സിറ്റി എഫ്.സിയെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത ടീമില്‍ നിന്നും ഒരേ ഒരു മാറ്റവുമായാണ് അത്ലറ്റിക്കോ കോച്ച് അന്്റോണിയോ ലോപ്പസ് ടീമിനെ രംഗത്തിറക്കിയത്. ഇന്ത്യന്‍ താരം സയ്യിദ് റഹീം നബിക്കാണ് ഇത്തവണ പുറത്തിരിക്കേണ്ടി വന്നത്.