HomeSportsരണ്ടാം ടെസ്റ്റ്‌: ദക്ഷിണാഫ്രിക്ക പതറുന്നു

രണ്ടാം ടെസ്റ്റ്‌: ദക്ഷിണാഫ്രിക്ക പതറുന്നു

ബെംഗളൂരു: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പതറുന്നു. നാലിന് 78 എന്ന നിലയിലായിരുന്ന സന്ദര്‍ശകര്‍ ഡിവില്ലിയേഴ്‌സിന്റെ അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ 48 ഓവറില്‍ ആറ് വിക്കറ്റിന് 162 എന്ന നിലയിലാണ് ഇപ്പോള്‍.

സ്പിന്നര്‍മാരാണ് രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴക്കിയത്. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ എട്ടാം ഓവറില്‍ ഓപ്പണര്‍ വാന്‍സിലിനെയും (10) റണ്ണെടുക്കും മുമ്പ് ഡുപ്ലസിയെയും മടക്കി രവിചന്ദ്രന്‍ അശ്വിനാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അധികം വൈകാതെ ക്യാപ്റ്റന്‍ ഹാഷിം ആംലയെ (7) മടക്കി വരുണ്‍ ആരോണ്‍ ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത പ്രഹരവുമേല്‍പ്പിച്ചു. നന്നായി കളിച്ചിരുന്ന ഡീന്‍ എല്‍ഗാറിന്റെ(38) കുറ്റി രവീന്ദ്ര ജഡേജ തെറിപ്പിച്ചതോടെ ദക്ഷിണാഫ്രിക്ക പൂര്‍ണമായും പ്രതിരോധത്തിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments