മുൻ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറൂദീന്‍ വീണ്ടും വിവാഹിതനായി. ദീര്‍ഘകാലമായി അസ്രുദ്ദീന്റെ സുഹൃത്തായിരുന്ന ലോസ് ഏഞ്ചല്‍സ് സ്വദേശി ഷാനോണ്‍ മാരിയെ വിവാഹം ചെയ്തതായാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരുവരേയും പല വേദികളിലും ഒന്നിച്ച് കണ്ടതിനെ തുടര്‍ന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഷാനോണ്‍ സുഹൃത്താണെന്നായിരുന്നു അസ്ഹറൂദീന്‍ പറഞ്ഞിരുന്നത്. എന്നാൽ, ഈയിടെ ഒരു മരണാനന്തര ചടങ്ങില്‍ അസ്ഹറൂദീനൊപ്പം പങ്കെടുത്ത ഷാനോണിനെ ഭാര്യയെന്നാണ് അസ്ഹറൂദീൻ പരിചയപ്പെടുത്തിയത്.
അസ്രുദ്ദീന്റെ ആദ്യ ഭാര്യയായ നൗറീനുമായുള്ള ദാമ്പത്യം ഒന്‍പത് വര്‍ഷമേ നീണ്ടു നിന്നുള്ളൂ. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ആസാദും അയാസുദ്ദീനും. പിന്നീട് 1996-ല്‍ നടിയും മോഡലുമായ സംഗീത ബിജ്ലാനിയെ വിവാഹം കഴിച്ചിരുന്നു. 2010-ല്‍ ഇരുവരും വിവാഹമോചനം തേടി. 2011-ല്‍ മകന് അയാസുദ്ദീന് ഒരു അപകടത്തില്‍ മരിച്ചു. ഇതേ തുടര്‍ന്ന് ഷാനോണുമായി അസ്ഹറൂദീൻ സൗഹൃദത്തിലാവുകയായിരുന്നു. യോഗ ട്രെയിനറും ഫാഷന്‍ ഡിസൈനറുമാണ് ഷാനോണ്‍.
മുഹമ്മദ് അസ്ഹറൂദീന്‍ മൂന്നാം വിവാഹം
RELATED ARTICLES