ഫുഷു(ചൈന): ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യനായ സൈന ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ മലേഷ്യയുടെ റ്റീ ജിങ് യിയെയാണ് സൈന തോല്പിച്ചത്. സ്കോര്‍: 21-10, 19-21, 21-19. ആദ്യ റൗണ്ടില്‍ ചൈനയുടെ സണ്‍ യുവിനെ തോല്പിച്ച സൈന ക്വാര്‍ട്ടറില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിടും. ലോക രണ്ടാം നമ്പര്‍ താരം കരോലിന മെറിനാണ് ക്വാര്‍ട്ടറില്‍ വാങ്ങിന്റെ എതിരാളി.സിന്ധു കൂടി പുറത്തായതോടെ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് സൈന.
അതേസമയം ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ പി വി സിന്ധു പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ചൈനയുടെ ഷിസിയാന്‍ വാങിനോടാണ് സിന്ധു തോറ്റത്. ആദ്യ സെറ്റ് നേടി പ്രതീക്ഷ നല്കിയ സിന്ധു പിന്നീടുള്ള രണ്ട് സെറ്റുകളും ചൈനീസ് താരത്തിന് മുന്നില്‍ അടിയറവെക്കുകയായിരുന്നു. സ്കോര്‍: 21-18, 18-21, 16-21.