HomeSportsകൊഹ്‌ലിക്കു മുന്നില്‍ ഡെല്‍ഹി വീണു

കൊഹ്‌ലിക്കു മുന്നില്‍ ഡെല്‍ഹി വീണു

റായ്പുര്‍: തുടര്‍ച്ചയായ നാലാം വിജയം നേടി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ ജൈത്ര യാത്ര ഐപിഎല്‍ പ്ലേ ഓഫിലേക്കു കുതിച്ചു. ജയിക്കുന്നവര്‍ പ്ലേ ഓഫിലെത്തും എന്ന നിലയില്‍ നടന്ന ബാംഗ്ലൂര്‍-ഡല്‍ഹി മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയാണ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തെത്തിയത്. നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ബാംഗ്ലൂരിന്റെ രണ്ടാംസ്ഥാനം. ഇതോടെ നാളത്തെ ആദ്യ ക്വാളിഫയറില്‍, ഒന്നാംസ്ഥാനക്കാരായ ഗുജറാത്തിനെ ബാംഗ്ലൂര്‍ നേരിടും. ഇതിലെ വിജയികള്‍ ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ കൊല്‍ക്കത്ത- ഹൈദരാബാദ് എലിമിനേറ്ററിലെ വിജയികളുമായി കളിച്ച് അതില്‍ ജയിക്കുന്നവരാകും രണ്ടാം ഫൈനലിസ്റ്റുകള്‍.

സ്‌കോര്‍:
ഡല്‍ഹി ഡയര്‍ഡെവിള്‍സ്: 20 ഓവറില്‍ ഏട്ട് വിക്കറ്റിന് 138
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്: 18.1 ഓവറില്‍ നാല് വിക്കറ്റിന് 139

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments