HomeSportsബ്ലാസ്‌റ്റേഴ്‌സ്- ചെന്നൈ മത്സരം സമനിലയിൽ പിരിഞ്ഞു

ബ്ലാസ്‌റ്റേഴ്‌സ്- ചെന്നൈ മത്സരം സമനിലയിൽ പിരിഞ്ഞു

കൊച്ചി: ചെന്നൈയിനെതിരായ ഹോം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. ചെന്നൈയിനായി 34-ാം മിനിറ്റില്‍ എലാനോയും ബ്ലാസ്‌റ്റേഴ്‌സിനായി 46-ാം മിനിറ്റില്‍ ഡാഗ്നലുമാണ് ഗോള്‍ നേടിയത്.

പെനാല്‍റ്റിയിലൂടെയായിരുന്നു ചെന്നൈയിന്റെ ഗോള്‍ പിറന്നത്. 34-ാം മിനിറ്റില്‍ ബോക്‌സിലേക്ക് മുന്നേറിയ ചെന്നൈയിന്‍ താരം മെന്‍ഡോസയെ ജിങ്കാന്‍ ഫൗള്‍ ചെയ്തതിനാണ് റഫറി ബ്ലാസ്‌റ്റേഴ്‌സിനെതിരെ പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റി കിക്കെടുത്ത ചെന്നൈയിന്റെ മാര്‍ക്വി താരം എലാനോ പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചു.

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നേടിയ ചെന്നൈയിനെതിരെ രണ്ടാം പകുതിയിലെ ആദ്യ മിനിറ്റില്‍ തന്നെ ഗോള്‍ നേടി ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിച്ചു. സൗമികിന്റെ കൃത്യമായൊരു ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് ക്രിസ് ഡാഗ്നലാണ് കേരളത്തിന് സമനില നേടിക്കൊടുത്തത്.  എങ്കിലും വിജയം മാത്രം ബ്ലസ്റ്റെഴ്സിന്റെ കൂടെ വന്നില്ല.

സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സിന് ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റായെങ്കിലും പട്ടികയില്‍ ടീം അവസാന സ്ഥാനത്തു തന്നെയാണ്. ചെന്നൈയിന്‍ ഏഴ് കളികളില്‍ പത്തു പോയന്റുമായി അഞ്ചാമതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments