HomeSportsവിരേന്ദർ സെവാഗ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു

വിരേന്ദർ സെവാഗ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ ‘വീര’ താരം പടിയിറങ്ങി. ആക്രമണ ബാറ്റിങ്ങിന്റെ ആൾരൂപമായ  വേരെന്ദർ സെവാഗ് ക്രിക്കറ്റിൽ നിന്നും  വിരമിച്ചു.  ഐപിഎലിൽ നിന്നും വിരമിക്കുന്നുവെന്നു സെവാഗ് വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റിൽ തുടരുമെന്നാണ് സെവാഗിന്റെ വിരമിക്കൽ സന്ദേശം നൽകുന്ന സൂചന.

നിലവിൽ രഞ്ജി ട്രോഫിയിൽ ഹരിയാനയ്ക്കുവേണ്ടിയാണ് സെവാഗ് കളിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് സെവാഗിന് ഇനി സാധ്യമല്ലെന്ന രീതിയിലുള്ള വാർത്തകൾ വിവിധ കോണിൽ നിന്ന് ഉയർന്നിരുന്നു. ഇതിനിടെയാണ് വിരമിക്കൽ പ്രഖ്യാപനവുമായി സെവാഗ് എത്തിയത്.

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments