HomeSportsവിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വി

വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വി

ബെംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തോല്‍വി.ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തില്‍ എം.എസ്. ധോനിയുടെ ജാര്‍ഖണ്ഡ് അഞ്ച് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത് . ആദ്യം ബാറ്റ് ചെയ്ത കേരളം അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി. ജാര്‍ഖണ്ഡ് ഈ ലക്ഷ്യം 47 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.കേരളത്തിനുവേണ്ടി സന്ദീപ് വാര്യരും നിയാസും പി.പ്രശാന്തുമാണ് വിക്കറ്റുകള്‍ നേടിയത്. തുടര്‍ച്ചയായി മികച്ച ഫോമില്‍ തുടരുന്ന ഓപ്പണര്‍ വി.എ. ജഗദീഷിന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് കേരളം 236 റണ്‍സെടുത്തത്. സച്ചിന്‍ ബേബി 96 പന്തില്‍ നിന്ന് 61 ഉം ജഗദീഷ് 98 പന്തില്‍ നിന്ന് 60 ഉം റണ്‍സെടുത്തു.
ഒരുവേള 80 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയ ജാര്‍ഖണ്ഡിന് വിജയം സമ്മാനിച്ചത് സൗരഭ് തിവാരിയാണ്. 94 പന്തില്‍ നിന്ന് 87 റണ്‍സാണ് സൗരഭ് തിവാരി നേടിയത്. 43 പന്തില്‍ നിന്ന് 48 റണ്‍സ് നേടി കൗശല്‍ സിങ് തിവാരിക്ക് മികച്ച പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ ഇവര്‍ നേടിയ 75 റണ്‍സിന്റെ കൂട്ടുകെട്ടാണ് കേരളത്തിന്റെ കൈയില്‍ നിന്ന് വിജയം തട്ടിത്തെറിപ്പിച്ചത്. ആനന്ദ് സിങ് 27 ഉം കുമാര്‍ ദേവവൃത് 20 ഉം റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോനിക്ക് 31 പന്തില്‍ നിന്ന് 18 റണ്‍സ് മാത്രമാണ് നേടായായത്. ഒരു റിട്ടേണ്‍ ക്യാച്ചിലൂടെ ഫാബിദ് അഹമ്മദാണ് ധോനിയെ മടക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments