HomeSportsമുംബൈയ്ക്ക് രണ്ടു ഗോളിന്റെ തകർപ്പൻ ജയം; കേരളം അവസാനം

മുംബൈയ്ക്ക് രണ്ടു ഗോളിന്റെ തകർപ്പൻ ജയം; കേരളം അവസാനം

മഡ്ഗാവ്∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മുംബൈയ്ക്ക് രണ്ടു ഗോളിന്റെ തകർപ്പൻ ജയം. പോയിന്റ് പട്ടികയിൽ മുന്നിട്ടുനിൽക്കുന്ന ഗോവ എഫ്സിക്കെതിരെ അവസാന സ്ഥാനക്കാരായ  മുംബൈ സിറ്റി എഫ്സിയുടെ വിജയം എതിരില്ലാത്ത രണ്ടു ഗോളിന്. സീസണിൽ മുംബൈയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.

ഇരുപകുതികളിലുമായിട്ടായിരുന്നു മുംബൈയുടെ ഗോളുകൾ. ഐഎസ്എല്ലിലെ മൂന്നാം മൽസരത്തിൽ മൂന്നാം ഗോൾ കണ്ടെത്തിയ ഇന്ത്യൻ നായകൻ സുനിൽ ഛേത്രി  സീസണിലെ രണ്ടാം ഗോൾ കണ്ടെത്തിയ ഫ്രെഡറിക് പിക്വിയോൺ എന്നിവരാണ് മുംബൈയ്ക്ക് വിജയ ഗോളുകൾ  സമ്മാനിച്ചത്.

വിജയത്തോടെ മുംബൈ സിറ്റി എഫ്സി രണ്ടു പടികടന്ന് ആറാം സ്ഥാനത്തെത്തി.  എന്നാൽ, മുംബൈയുടെ വിജയം കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. അഞ്ചു കളികളിൽ നിന്ന് നാലു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments