HomeSportsനിരോധിത മയക്കുമരുന്ന് ഉപയോഗം; പാകിസ്താന്റെ സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് ഐസിസി വിലക്ക്

നിരോധിത മയക്കുമരുന്ന് ഉപയോഗം; പാകിസ്താന്റെ സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് ഐസിസി വിലക്ക്

ദുബായ്: ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 50 വിക്കറ്റ് വീഴ്ത്തിയ റെക്കോര്‍ഡിനുടമയായ സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് വിലക്ക്. നിരോധിത മരുന്നടിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ യാസിര്‍ ഷായെ വിലക്കിയിരിക്കുന്നത്. നവംബര്‍ 13 ന് യാസിര്‍ ഷാ നല്‍കിയ സാംപിളില്‍ നിരോധിത മയക്കുമരുന്നിന്റെ അംശമുണ്ടായിരുന്നു എന്നാണ് ഐ സി സിയുടെ പരിശോധനാ ഫലം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് യാസിര്‍ ഷാ പാകിസ്താന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇത്. ശ്രീലങ്കയ്‌ക്കെതിരെ ജൂണില്‍ നടന്ന പരമ്പരയില്‍ യാസിര്‍ ഷാ ടെസ്റ്റില്‍ 50 വിക്കറ്റുകള്‍ തികച്ചു. ഏറ്റവും നേട്ടം കൈവരിക്കുന്ന ാരമാണ് യാസിര്‍ ഷാ.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അടുത്തിടെ മരുന്നടിക്ക് പിടിക്കപ്പെടുന്ന രണ്ടാമത്തെ കളിക്കാരനാണ് യാസിര്‍ ഷാ. ശ്രീലങ്കന്‍ ക്രിക്കറ്റര്‍ കുശാല്‍ പെരേരയെ കഴിഞ്ഞ ദിവസം ഐ സി സി നാല് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. കുശാലിന്റെ ബി സാമ്പിളും പോസിറ്റീവ് ആയതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഈ തീരുമാനത്തിലെത്തിയത്. അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് ക്രിക്കറ്റില്‍ കുശാല്‍ പെരേരയ്ക്ക് കളിക്കാനാകില്ല. 2011 ലോകകപ്പിനിടെ മരുന്നടിക്ക് പിടിക്കപ്പെട്ട ലങ്കയുടെ തന്നെ ഉപുല്‍ തരംഗയ്‌ക്കെതിരെയും ഐ സി സി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments