HomeSportsഗോൾഡ് കപ്പ് ഫുട്ബോൾ: നേപ്പാളിനെതിരെ ഇന്ത്യൻ വനിതകൾക്ക് പരാജയം

ഗോൾഡ് കപ്പ് ഫുട്ബോൾ: നേപ്പാളിനെതിരെ ഇന്ത്യൻ വനിതകൾക്ക് പരാജയം

ഒഡീഷയില്‍ നടക്കുന്ന ഗോള്‍ഡ് കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. ഇന്ന് വൈകിട്ട് നടന്ന മത്സരത്തില്‍ നേപ്പാള്‍ ആണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം. ശക്തമായ പോരാട്ടം നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ തന്നെ നേപ്പാള്‍ രണ്ടു ഗോളിന് മുന്നില്‍ എത്തി. ഇന്ത്യ ആഞ്ഞു ശ്രമിച്ചു എങ്കിലും നേപ്പാള്‍ വല ചലിപ്പിക്കാന്‍ ആയില്ല. രണ്ടാം പകുതിയുടെ അവസാനമാണ് ഇന്ത്യക്ക് ഒരു ഗോള്‍ നേടാന്‍ ആയത്‌. ഒരു ഫ്രീകിക്കില്‍ നിന്ന് രത്നബാല ആയിരുന്നു ഇന്ത്യയുടെ ഗോള്‍ നേടിയത്.

ഇന്ത്യ തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ക്ക് ശേഷമാണ് ഒരു കളി തോല്‍ക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഇറാനെ തോല്‍പ്പിച്ചിരുന്നു. ഇനി മ്യാന്മാറിനെതിരെ ആണ് ഇന്ത്യയുടെ അടുത്ത മത്സരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments