പതിവ് തെറ്റിക്കാതെ ബ്ലാസ്റ്റേഴ്സ്: മുംബൈ സിറ്റിക്കെതിരെ ലീഡ് എടുത്തശേഷം ദയനീയ തോൽവി

34

 

ഐഎസ്എല്ലിൽമുംബൈ സിറ്റി എഫ്.സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. പകുതി സമയത്ത് ഒന്ന് പൂജ്യത്തിന് നിർണായകമായ ലീഡ് എടുത്ത ശേഷമാണ് മാസ്റ്റേഴ്സ് തോൽവി വഴങ്ങുന്നത്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏതാണ്ട് പൂർണമായും അവസാനിച്ചു.

ആദ്യ പകുതിയിൽ 27-ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിന്റെ കിറുകൃത്യമായ കോർണറിൽ നിന്ന് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഹെഡറിലൂടെ വിസന്റെ ഗോമസ് പന്ത് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതി ആരംഭിച്ച് വെറും 25 സെക്കൻഡുകൾക്കുള്ളിൽ തന്നെ മുംബൈ സമനില ഗോൾ കണ്ടെത്തി. ബിപിൻ സിങ്ങാണ് മുംബൈയുടെ ആദ്യ ഗോൾ നേടിയത്. കളിയുടെ 65-ാം മിനിറ്റിൽ ലെ ഫോൺഡ്രെയെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിന് മുംബൈക്ക് അനുകൂലമായ പെനാൽറ്റി വിധി വന്നു. കിക്കെടുത്ത ലെ ഫോൺഡ്രെ ഗോൾകീപ്പർ ആൽബിനോയെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു. അതോടെ ബ്ലാസ്റ്റേഴ്സിന്റെ പതനം പൂർണമായി