ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്മരണ പോരാട്ടത്തില്‍ രാജസ്ഥാന് അവിസ്മരണീയ വിജയം. മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ബെന്‍ സ്റ്റോക്സിന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയുടെയും സഞ്ജു സാംസണിന്റെ ക്ലാസിക്ക് അര്‍ധസെഞ്ചുറിയുടെയും മികിവില്‍ രാജസ്ഥാന് 10 പന്ത് ബാക്കി നിര്‍ത്തി രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 60 പന്തില്‍ 107 റണ്‍സുമായി സ്റ്റോക്സും 31 പന്തില്‍ 54 റണ്‍സുമായി സഞ്ജുവും പുറത്താകാതെ നിന്നു. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 195/5, രാജസ്ഥാന് റോല്‍സ് 18.2 ഓവറില്‍ 196/2.