ആദ്യ ഗോളടിച്ച്‌ ഫാബ്രിഗാസ്, മൊണാകോക്ക് തകർപ്പൻ ജയം

12

മൊണാക്കോ ജേഴ്സിയില്‍ ആദ്യ ഗോള്‍ നേടി ഫാബ്രിഗാസ് മോണകോക്കിന് ജയമൊരുക്കി. ലീഗ് 1 ല്‍ 2-1 നാണ് ജാര്‍ഡിമിന്റെ ടീം ടോലോസോയെ മറികടന്നത്. ലീഗില്‍ തരം താഴ്ത്തലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന ടീമിന് നിര്‍ണായകമാണ് ഈ ജയം. ജയത്തോടെ ലീഗില്‍ 17 ആം സ്ഥാനത്താണ് അവര്‍. മത്സരത്തിന്റെ ആദ്യ കോര്‍ട്ടറില്‍ അലക്‌സാണ്ടര്‍ ഗോലോവിന്റെ ഗോളില്‍ മൊണാക്കോയാണ് ലീഡ് നേടിയത്. പക്ഷെ 5 മിനുട്ടുകള്‍ക്ക് ശേഷം ക്രിസ്റ്റഫര്‍ ജൂലിയന്‍ സന്ദര്‍ശകര്‍ക്കായി സമനില ഗോള്‍ നേടി. പക്ഷെ രണ്ടാം പകുതിയില്‍ ഫാല്‍കാവോയുടെ അസിസ്റ്റില്‍ ഫാബ്രിഗാസ് മോണക്കോയുടെ ജയം ഉറപ്പാക്കിയ ഗോള്‍ നേടി.