HomeSportsഅര്‍ജന്റീനയുടെ കളികളില്‍ നിന്ന് വിട്ടുനില്‍ക്കാനൊരുങ്ങി മെസ്സി; ഞെട്ടി കായികലോകം

അര്‍ജന്റീനയുടെ കളികളില്‍ നിന്ന് വിട്ടുനില്‍ക്കാനൊരുങ്ങി മെസ്സി; ഞെട്ടി കായികലോകം

രാജ്യാന്തര ഫുട്‌ബോളില്‍ അര്‍ജന്റീനയുടെ കളികളില്‍ നിന്ന് വിട്ടുനില്‍ക്കാനൊരുങ്ങി ലയണല്‍ മെസ്സി. 018 ല്‍ മെസ്സിയെ ഇനി അര്‍ജന്റീനന്‍ ജെഴ്‌സിയില്‍ കാണാനുള്ള സാധ്യത കുറവാണ്. അതിന് ശേഷം അടുത്ത വര്‍ഷം മാത്രമാകും അര്‍ജന്റീനക്കായി കളിക്കുന്ന കാര്യത്തില്‍ മെസ്സി തീരുമാനം പ്രഖ്യാപിക്കുക. ലോകകപ്പിലെ മോശം പ്രകടനം മൂലമാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് സൂചനകള്‍.

31 വയസുകാരനായ മെസ്സിക്ക് അടുത്ത ലോകകപ്പ് വരെയെങ്കിലും കളിക്കാന്‍ ആവുമെങ്കിലും ആരാകും അടുത്ത അര്‍ജന്റീനന്‍ കോച്ച്‌ എന്നതിനെ അനുസരിച്ചാകും താരം ഭാവി തീരുമാനിക്കുക. അര്‍ജന്റീനന്‍ ജെഴ്‌സിയില്‍ മെസ്സി അനുഭവിക്കുന്ന സമ്മര്‍ദ്ദവും താരം താത്കാലിക വിശ്രമം എടുക്കുന്നതിന് പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments