HomeSportsലോകകപ്പ്; എക്‌സ്ട്രാ ടൈം ഗോളില്‍ ഇംഗ്ലണ്ടിനെ തകർത്ത് ക്രൊയേഷ്യ; ക്രൊയേഷ്യയുടെ ആദ്യ ലോകകപ്പ് ഫൈനൽ

ലോകകപ്പ്; എക്‌സ്ട്രാ ടൈം ഗോളില്‍ ഇംഗ്ലണ്ടിനെ തകർത്ത് ക്രൊയേഷ്യ; ക്രൊയേഷ്യയുടെ ആദ്യ ലോകകപ്പ് ഫൈനൽ

ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. എക്‌സ്ട്രാ ടൈമില്‍ സൂപ്പര്‍താരം മരിയോ മാന്‍സൂക്കിച്ച് നേടിയ ഗോളിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം. ആദ്യപകുതിയില്‍ കീറന്‍ ട്രിപ്പിയര്‍ (5ാം മിനിറ്റ്) നേടിയ ഗോളില്‍ മുന്നില്‍ക്കയറിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ചും (68), എക്‌സ്ട്രാ ടൈമില്‍ മരിയോ മാന്‍സൂക്കിച്ചും (109) നേടിയ ഗോളുകളിലാണ് ക്രൊയേഷ്യ മറികടന്നത്. ഞായറാഴ്ച കലാശപോരാട്ടത്തില്‍ ഫ്രാന്‍സിനെ നേരിടും.

അതിനു മുന്നോടിയായി ശനിയാഴ്ച നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ട് ബല്‍ജിയത്തെ നേരിടും. ഗ്രൂപ്പുഘട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ബല്‍ജിയത്തിനായിരുന്നു.ആവേശം അലതല്ലിയ പോരാട്ടത്തില്‍ അ!ഞ്ചാം മിനിറ്റില്‍ത്തന്നെ മുന്നില്‍ക്കയറി നേടിയ മുന്‍തൂക്കം കളഞ്ഞുകുളിച്ചാണ് ഗാരത് സൗത്‌ഗേറ്റിന്റെ കുട്ടികള്‍ തോല്‍വി വഴങ്ങിയത്. തുടക്കം പിഴച്ചെങ്കിലും മിഡ്ഫീല്‍ഡ് ജനറല്‍മാരായ ലൂക്കാ മോഡ്രിച്ച്-ഇവാന്‍ റാക്കിട്ടിച്ച് സഖ്യത്തിന്റെ കരുത്തില്‍ മല്‍സരം പിടിച്ച ക്രൊയേഷ്യ, വിജയം പിടിച്ചെടുക്കുകയായിരുന്നു. ലോകകപ്പില്‍ ആദ്യമായി സമ്പൂര്‍ണ ഫോമിലേക്കുയര്‍ന്ന മുന്‍നിരയിലെ പെരിസിച്ച്-മാന്‍സൂക്കിച്ച് സഖ്യവും ക്രൊയേഷ്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ഗോളുകള്‍ നേടിയതും ഇവര്‍ തന്നെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments