സന്തോഷ്‌ ട്രോഫി ഫുട്ബോൾ: ആന്ധ്രാ പ്രാദേശിനെതിരെ കേരളത്തിന്‌ തകർപ്പൻ വിജയത്തുടക്കം

64

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. എതിരില്ലാത്ത അഞ്ചു ഗോളിന് കേരളാ ടീം ആന്ധ്രാ പ്രദേശിനെ തകര്‍ത്തെറിഞ്ഞു. ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ആന്ധ്രയെ നിലംതൊടുവിക്കാതെയാണ് കേരളം പന്തു തട്ടിയത്. എമില്‍ ബെന്നി (ഇരട്ട ഗോള്‍), ലിയോണ്‍ അഗസ്റ്റിന്‍, വിബിന്‍ തോമസ്, ഷിഹാദ് എന്നിവർ കേരളത്തിനായി ഗോള്‍ കണ്ടെത്തി.