ഒരു കളിയെങ്കിലും ജയിക്കൂ; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂരിനെതിരെ ഇറങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടം. കരുത്തരായ ജാംഷഡ്പൂര്‍ എഫ്‌സിയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മല്‍സരം നടക്കുക. സീസണില്‍ ഇതിനു മുമ്ബ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 22 എന്ന സമനില ആയിരുന്നു പിറന്നത്.

ഒമ്ബത് കളികളില്‍ നിന്ന് എട്ടുപോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മല്‍സരത്തില്‍ എടികെ കൊല്‍ക്കത്തക്കെതിരെ നേടിയത് മാത്രമാണ് ഈ സീസണിലെ ഏക വിജയം. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് ജംഷദ്പൂരിന്റെ വെല്ലുവിളിക്ക് ഒപ്പം ആരാധകരുടെ പ്രതിഷേധവും നേരിടേണ്ടി വരും. ഭൂരിഭാഗം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഇന്ന് സ്റ്റേഡിയത്തില്‍ വരാതെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാക്കി ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തി മാറ്റത്തിനായി പ്രതിഷേധിക്കും.