HomeSportsഉടമസ്ഥാവകാശ പ്രശ്നം; കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കുന്നതില്‍ നിന്നും ലുലു ഗ്രൂപ്പ് പിന്മാറി

ഉടമസ്ഥാവകാശ പ്രശ്നം; കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കുന്നതില്‍ നിന്നും ലുലു ഗ്രൂപ്പ് പിന്മാറി

കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റെടുക്കുന്നതില്‍ നിന്നും ലുലു ഗ്രൂപ്പ് പിന്മാറി എന്നു സൂചന. മലയാളികളുടെ സ്വന്തം ലുലു ഗ്രൂപ്പ് ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റെടുക്കുന്നു എന്ന വാര്‍ത്ത ആരാധകരിലും ആവേശമായിരുന്നു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ഇന്ത്യന്‍ വ്യവസായികളില്‍ ഒരാളാണ് എം.എ യൂസഫലി. യൂസഫലിയുടെ വരവോടെ അടുത്ത സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ ഉണര്‍വ് ലഭിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. പ്രസാദ് ഗ്രൂപ്പ് പൂര്‍ണമായ ഉടമസ്ഥാവകാശം ലുലു ഗ്രൂപ്പിന് നല്‍കാത്തതാണ് ഡീല്‍ തകരാന്‍ കാരണമായത്. 20 ശതമാനം ഷെയര്‍ എങ്കിലും കൈവശം വെക്കാനാണ് പ്രസാദ് ഗ്രൂപ്പിന്റെ തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments