HomeSportsമീ ടൂ ക്യാമ്പയിൻ: പീഡനവിവരം വെളിപ്പെടുത്തി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട

മീ ടൂ ക്യാമ്പയിൻ: പീഡനവിവരം വെളിപ്പെടുത്തി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട

തനിക്ക് നേരിട്ട മാനസികപീഡനത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. ട്വിറ്ററിലൂടെയാണ് ജ്വാലയുടെ വെളിപ്പെടുത്തല്‍. മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടെന്നും 2006 മുതല്‍ താന്‍ ഈ മാനസിക പീഡനം നേരിട്ടു കൊണ്ടിരിക്കുകയാണെന്നും ജ്വാല പറയുന്നു. താന്‍ കളി നിര്‍ത്താന്‍ ഒരു കാരണമിതാണെന്നും ട്വീറ്റില്‍ ജ്വാല ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നിലുള്ള വ്യക്തി ആരാണെന്ന് ജ്വാല വെളിപ്പെടുത്തിയിട്ടില്ല. തന്റെ അച്ഛനും അമ്മയ്ക്കും ഇയാളില്‍ നിന്ന് ഭീഷണിയും പീഡനവും നേരിട്ടെന്നും ജ്വാല പറഞ്ഞു.

‘2006-ല്‍ അയാള്‍ ചീഫ് ആയ ശേഷം എന്ന ദേശീയ ടീമില്‍ നിന്ന് പുറത്താക്കി. ഞാന്‍ അപ്പോള്‍ ദേശീയ ചാമ്ബ്യനായിരുന്നുവെന്ന് ഓര്‍ക്കണം. പിന്നീട് റിയോ ഒളിമ്ബിക്‌സിന് ശേഷം തിരിച്ചെത്തിയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. എനിക്ക് ദേശീയ ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. ഞാന്‍ കളി നിര്‍ത്താന്‍ ഒരു കാരണം തന്നെ ഇതാണ്’ ജ്വാല ട്വീറ്റില്‍ പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments