ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പത്താം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. ബെംഗളൂരു എഫ്സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊമ്പന്‍മാര്‍ കൊച്ചിയില്‍ വിജയം നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോള്‍ അടക്കം പിറന്നത്. 89-ാം മിനിറ്റിൽ കര്‍ട്ടിസ് മെയ്ന്‍ ബെംഗളൂരുവിനായി ആശ്വാസ ഗോള്‍ നേടി. അട്രിയൻ ലൂണയാണ് കളിയിലെ താരം. ബെംഗളൂരുവിന്റെ നെതർലൻഡ്സ് താരം കെസിയ വീൻഡോപ്പിന്റെ ഓൺ ഗോളില്‍ ആദ്യം ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. മത്സരത്തിന്റെ 52-ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്‌സ് മുന്നിൽ എത്തിയത്. പിന്നാലെ സൂപ്പര്‍ താരം അട്രിയൻ ലൂണാ ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോള്‍ നേടി. 69-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ പിറന്നത്.
ഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്സിയെ തോൽപ്പിച്ചത് 2-1ന്
RELATED ARTICLES