ഐപിഎൽ: ഒറ്റ മത്സരവും ജയിക്കാത്ത രാജസ്ഥാനും ബാംഗ്ലൂരും ഇന്ന് നേര്‍ക്കുനേര്‍

180

ഒരുജയംപോലും നേടാനാകാത്ത നാണക്കേടില്‍നിന്നും കരകയറാന്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും രാജസ്ഥാന്‍ റോയല്‍സും ചൊവ്വാഴ്ച ഏറ്റുമുട്ടും. രാജസ്ഥാന്റെ സ്വന്തം മൈതാനമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം. തോല്‍വി ഇരു ടീമുകള്‍ക്ക് ആഘാതമാകുമെന്നതിനാല്‍ വാശിയേറിയ പോരാട്ടത്തിനാണ് മത്സരം വേദിയാകുക.

സീസണില്‍ മികച്ച കളി കാഴ്ചവെച്ചിട്ടും തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ടീമാണ് രാജസ്ഥാന്‍. ആദ്യ മൂന്നു കളികളിലും അവര്‍ക്ക ജയസാധ്യതയുണ്ടായിരുന്നു. എന്നാല്‍, അവസാന ഓവറുകളിലെ പിടിപ്പുകേടാണ് ജയം നിഷേധിച്ചത്. അവസാന മത്സരത്തില്‍ ശക്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയും ടീം ജയത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍, സമ്മര്‍ദ്ദം താങ്ങാനാകാതെ തോല്‍വി ഏറ്റുവാങ്ങി.