പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ട​യി​ല്‍ ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ പൃ​ഥ്വി ഷാ​യ്ക്ക് പ​രി​ക്ക്; ആദ്യ ടെസ്റ്റ് നഷ്ടമാകും

പ​രി​ശീ​ല​ന മ​ത്സ​ര​ത്തി​നി​ട​യി​ല്‍ ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍ പൃ​ഥ്വി ഷാ​യ്ക്ക് പ​രി​ക്ക് സംഭവിച്ചു . ച​തു​ര്‍​ദി​ന മ​ത്സ​ര​ത്തി​ന്‍റെ ഫീ​ല്‍​ഡിം​ഗി​നി​ടെ യുവതാ​ര​ത്തി​ന്‍റെ ക​ണ​ങ്കാ​ലി​നാണ് പരിക്കേറ്റിരിക്കുന്നത്. ഇ​തോ​ടെ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ അ​ഡ്‌​ലെ​യ്ഡി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റി​ല്‍ പൃ​ഥ്വി ക​ളി​ക്കു​ന്ന കാ​ര്യത്തില്‍ സംശയമുണ്ട്.

ഓ​സ്‌​ട്രേ​ലി​യ ഇ​ല​വ​ന്‍ ഓ​പ്പ​ണ​ര്‍ മാ​ക്സ് ബ്ര​യാ​ന്തി​നെ ബൗ​ണ്ട​റി ലൈ​നി​ല്‍ ക്യാ​ച്ച്‌ എ​ടു​ത്ത് പു​റ​ത്താക്കാന്‍ ശ്രമിക്കുമ്ബോഴാണ് പൃ​ഥ്വി​ക്ക് പ​രി​ക്കു സംഭവിച്ചത്. പ​രി​ക്കേ​റ്റു​വീ​ണ പൃ​ഥ്വി​യെ എ​ടു​ത്തു​കൊ​ണ്ടാ​ണ് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്. പൃ​ഥ്വി​യെ ആ​ശു​പ​ത്രി​യി​ല്‍ സ്കാ​നിം​ഗി​നാ​യി കയറ്റിയിരിക്കുകയാണ്. സ്കാ​നിം​ഗ് റി​പ്പോ​ര്‍​ട്ട് വ​ന്ന​തി​ന് ശേഷം മാത്രമേ പൃ​ഥ്വി​ക്ക് ക​ളി​ക്കാ​നാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ കൃത്യമായ വിവരം ലഭിക്കുകയുള്ളു.