HomeSportsഏഷ്യ കപ്പ്: ഇന്ത്യയെ വിറപ്പിച്ച്‌ ഹോങ്കോങ് കീഴടങ്ങി; ഇന്ത്യൻ വിജയം 26 റണ്‍സിന്

ഏഷ്യ കപ്പ്: ഇന്ത്യയെ വിറപ്പിച്ച്‌ ഹോങ്കോങ് കീഴടങ്ങി; ഇന്ത്യൻ വിജയം 26 റണ്‍സിന്

ഏഷ്യ കപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഹോങ്കോങിനോടാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയെ വിറപ്പിച്ച്‌ നിര്‍ത്തിയ ശേഷമാണ് ഹോങ്കോങ് കീഴടക്കിയത്. 26 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.. ഇന്ത്യ ഉയര്‍ത്തിയ 285 റണ്‍സ്​ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങിന് നിശ്​ചിത 50 ഒാവറില്‍ 258 റണ്‍സ്​ എടുക്കാനെ കഴിഞ്ഞുള്ളു. കോര്‍ ഇന്ത്യ 285/7, ഹോങ്കോംഗ് 259/8

ഒരുഘട്ടത്തില്‍ ഹോങ്കോംഗ് ഇന്ത്യയെ അട്ടിമറിക്കുമെന്ന് കരുതിയിരുന്നു. 35ാം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് അവരുടെ ഒരു വിക്കറ്റെങ്കിലും വീഴ്ത്താന്‍ സാധിച്ചത്. അപ്പോഴേക്കും അവരുടെ അവര്‍ ബോര്‍ഡില്‍ 174 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. നിസാകത് ഖാന്‍ (115 പന്തില്‍ 92), അന്‍ഷുമാന്‍ റാത് (97 പന്തില്‍ 73) എന്നിവരാണ് ഇന്ത്യക്ക് ഭീഷണിയായ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയത്. എന്നാല്‍ റാത്തിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.

നിസാകത് ഖാന്‍ അഹമ്മദിന്റെ പന്തില്‍ പുറത്തായതോടെ മല്‍സരത്തിലെ ഹോങ്കോങ്ങി​​​ന്റെ പിടി അയഞ്ഞു. പിന്നീട്​ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്​ത്തി ഇന്ത്യ ഹോങ്കോങ്ങിനെ സമ്മര്‍ദത്തിലാക്കി. ഇന്ത്യക്കായി ഖലീല്‍ അഹമ്മദ്​ യൂസവേന്ദ്ര ചാഹല്‍ എന്നിവര്‍ മൂന്ന്​ വിക്കറ്റ്​ വീതം വീഴ്​ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments