HomeSportsവനിതാ ട്വന്റി 20 ലോകകപ്പ്; ന്യൂസിലൻഡിനെ കീഴടക്കി ഇന്ത്യക്ക് തകർപ്പൻ വിജയം

വനിതാ ട്വന്റി 20 ലോകകപ്പ്; ന്യൂസിലൻഡിനെ കീഴടക്കി ഇന്ത്യക്ക് തകർപ്പൻ വിജയം

വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ജയിച്ച്‌ തുടങ്ങി. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 34 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന്റെ ഇന്നിങ്‌സ് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സില്‍ അവസാനിച്ചു. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ ബാറ്റിംഗ് തുടക്കം. ആദ്യ ഓവറുകളില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. തായിന ഭാട്ടിയ (9), സ്മൃതി മന്ഥാന (2), ദയാലന്‍ ഹേമലത (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നീടെത്തിയ ജമീമ റോഡ്രിഗസും ഹര്‍മന്‍പ്രീതും ഇന്ത്യയെ മുന്നോട്ട് നയിച്ചു. ജമീമ 59 റണ്‍സെടുത്ത് പുറത്തായി. 51 പന്തുകള്‍ നേരിട്ട ഹര്‍മന്‍പ്രീത് 103 റണ്‍സെടുത്തു. ഇരുവരും 133 റണ്‍സിന്റെ കൂട്ടുകെട്ടാണ് തീര്‍ത്തത്. എട്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ചുറിയാണ് ഹര്‍മന്‍പ്രീത് കൗറിന്റേത്. ഹര്‍മന്‍പ്രീതിനെ അവസാന പന്തില്‍ ഡിവൈന്‍ പുറത്താക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments