അഭിമാന നിമിഷം ! ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം: ഹീറോയായി മലയാളി താരം ശ്രീജേഷ്

39

ടോക്യോ ഒളിമ്പിക്സിൽ ജർമനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകർത്ത ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടി. ഒരുവേളം ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ മൂന്ന് ഗോൾ തിരിച്ചടിച്ച് തിരിച്ചുവന്നത്. 1980 മോസ്ക്കോ ഒളിമ്പിക്സിൽ സ്വർണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സിൽ ഒരു മെഡൽ നേടുന്നത്. ഒളിമ്പിക്സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.