ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം

64

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം.ക്യാപ്റ്റനായി അരങ്ങേറ്റം നടത്തിയ ശിഖര്‍ ധവാന്റെയും (86*) ഇഷാന്‍ കിഷന്റെയും അപരാജിത ഇന്നിങ്‌സ് മികവിലാണ് ഇന്ത്യയുടെ ജയം. 263 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 36.4 ഓവറിലാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. തുടക്കം മുതലേ ഇന്ത്യന്‍ താരങ്ങള്‍ വെടിക്കെട്ട് ബാറ്റിങാണ് കാഴ്ചവച്ചത്.24 പന്തില്‍ 43 റണ്‍സുമായി പൃഥ്വി ഷാ, 95 പന്തില്‍ 86 റണ്‍സുമായി ധവാന്‍, 42 പന്തില്‍ 59 റണ്‍സുമായി ഇഷാന്‍ കിഷന്‍ എന്നിവര്‍ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു. ഹാര്‍ദ്ദിക് പാണ്ഡെ (26), സൂര്യകുമാര്‍ യാദവ് (31*) എന്നിവരും മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചു.