അവിശ്വാസനീയ പ്രകടനത്തില്‍ പാകിസ്താനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയതോടെ ടി20 ലോക കപ്പിലെ പാകിസ്താന്റെ നില പരുങ്ങലില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 120 റണ്‍സ് ആയിരുന്നു പാകിസ്താന് നല്‍കിയിരുന്ന വിജയലക്ഷ്യം. എന്നാല്‍ പാകിസ്ഥാന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
44 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയ ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഇഫ്തീഖര്‍ അഹമ്മദിന്റെയും നിര്‍ണായക വിക്കറ്റുകളെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ വിജയശില്‍പിയും കളിയിലെ കേമനും.