HomeSportsഇന്ത്യ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ; ആദ്യദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍

ഇന്ത്യ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് ; ആദ്യദിനത്തില്‍ ഇന്ത്യ ശക്തമായ നിലയില്‍

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ശക്തമായ നിലയില്‍ . ആദ്യ ദിനം കളി അവസാനിക്കുമ്ബോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ 364 റണ്‍സ് നേടിയിട്ടുണ്ട് . 72 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 17 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ റിഷാബ് പന്തുമാണ് ക്രീസില്‍ . അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ പൃഥ്വി ഷായാണ് ആദ്യ ദിനത്തില്‍ താരമായത് .

99 പന്തില്‍ നിന്നുമാണ് ഷാ തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി നേടിയത് . ആദ്യ ഓവറില്‍ തന്നെ കെ എല്‍ രാഹുലിനെ നഷ്ട്ടപെട്ടെങ്കിലും അതിലൊന്നും പതറാതെ ബാറ്റ് വീശിയ ഷാ പുജാരയ്ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി . ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 206 റണ്‍സ് നേടി . ഷാ 134 റണ്‍സ് നേടി പുറത്തായപ്പോള്‍ പുജാര 76 റണ്‍സ് നേടി പുറത്തായി . തുടര്‍ന്നെത്തിയ വൈസ് ക്യാപ്റ്റന്‍ രഹാനെ 41 റണ്‍സ് നേടി പുറത്തായി .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments