വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിൽ വിജയത്തിനരികെ ഇന്ത്യ: വിജയം ബൗളർമാരുടെ കയ്യിൽ

155

വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ വിജയം ഉറപ്പാക്കി ഇന്ത്യ. 478 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വിൻഡീസ് മൂന്നാം ദിനം കളി അവസാനിച്ചപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിലാണ്. 18 റൺസുമായി ബ്രാവോയും നാല് റണ്ണുമായി ബ്രൂക്സുമാണ് ക്രീസിൽ. ഇതോടെ രണ്ട് ദിനം ബാക്കിനില്‍ക്കേ എട്ട് വിക്കറ്റുകള്‍ കൂടെ പിഴുതാല്‍ ഇന്ത്യക്ക് വിജയം സ്വന്തമാക്കാം. ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ വിന്‍ഡീസ് ബാറ്റ്സ്മാന്മാരുടെ ചെറുത്ത് നില്‍പ്പ് അനുസരിച്ചായിരിക്കും കളി ആവേശകരമാകുക.