HomeSportsവനിതാ ട്വന്‍റി-20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്; ഓസ്ട്രേലിയ ന്യൂസിലാൻഡ് ഫൈനൽ

വനിതാ ട്വന്‍റി-20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്; ഓസ്ട്രേലിയ ന്യൂസിലാൻഡ് ഫൈനൽ

വനിതാ ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യ പടിക്കല്‍ കലമുടച്ചു. സെമില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ കപ്പുയര്‍ത്താനുള്ള മോഹം വീണ്ടും ബാക്കിയാക്കി നീലപ്പട പുറത്തായി. സെമിയില്‍ ഇന്ത്യയെ എട്ടു വിക്കറ്റിനു തകര്‍ത്ത ഇംഗ്ലണ്ട് ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യയുര്‍ത്തിയ താരതമ്യേന ചെറിയ ലക്ഷ്യമായ 113 റണ്‍സ് 17.1 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. ഫൈനലില്‍ ഓസ്ട്രേലിയ‌യാണ് ഇംഗ്ലണ്ടിന്‍റെ എതിരാളികള്‍. സ്കോര്‍: ഇന്ത്യ – 112 (ഓള്‍ഔട്ട്, 19.3 ഓവര്‍); ഇംഗ്ലണ്ട് – 116/2

ഇംഗ്ലീഷ് സ്കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോല്‍ ഒരു റണ്‍സെടുത്ത ബ്യൂമോണ്ടിനെയും 24ലെത്തിയപ്പോള്‍ എട്ട് റണ്‍സെടുത്ത വ്യാട്ടിനെയും തിരിച്ചയച്ചപ്പോള്‍ നീലപ്പടയുടെ ഫൈനല്‍ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചതാണ്. എന്നാല്‍ ആ ചിറക് 53 റണ്‍സെടുത്ത ആമി ജോണ്‍സും 52 റണ്‍സെടുത്ത നതാലി ഷെവറും നിഷ്കരുണം അരിഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments