മഴ കളിച്ചു: ഇന്ത്യ ന്യൂസിലന്റ് പോരാട്ടം പന്തെറിയാനാവാതെ ഉപേക്ഷിച്ചു

98

വിജയം തുടരാന്‍ ഇറങ്ങിയ ഇന്ത്യക്ക് മഴ വില്ലനായി. മത്സരത്തില്‍ ഒരു പന്തുപോലും എറിയാന്‍ സാധിക്കാതെയാണ് ഇന്ത്യ ന്യൂസിലന്റ് പോരാട്ടം ഉപേക്ഷിച്ചത്. ഇരുടീമുകളും മത്സരത്തില്‍ ഒരു പോയിന്റ് വീതം പങ്കിട്ടു. അതേസമയം ന്യൂസിലന്റ് ഒരു പോയിന്റ് കൂടി ലഭിച്ചതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. അവര്‍ക്കിപ്പോള്‍ ഏഴ് പോയിന്റുണ്ട്. അതേസമയം ഇന്ത്യക്ക് ഇപ്പോള്‍ അഞ്ച് പോയിന്റായി. ഇംഗ്ലണ്ടിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും ടീമിന് സാധിച്ചു.