ഇന്ത്യ-ന്യൂസിലന്‍ഡ്‌ ആദ്യ ട്വന്റി-20 ഇന്ന്‌; വിജയം ആവർത്തിക്കാനൊരുങ്ങി ഇന്ത്യ

30

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ ട്വന്റി–20 ഇന്ന‌് വെല്ലിങ്ട‌ണില്‍ നടക്കും. മൂന്ന‌ു മത്സരമാണ‌് പരമ്ബരയില്‍. ഇന്ത്യന്‍ ക്യാപ‌്റ്റന്‍ വിരാട‌് കോഹ‌്‌ലി ഈ പരമ്ബരയില്‍ കളിക്കുന്നില്ല. ഓസ‌്ട്രേലിയയെ കീഴടക്കി കിവികളുടെ നാട്ടിലെത്തിയ ഇന്ത്യന്‍ ടീമിന‌് ഒരു തോല്‍വി മാത്രമേ വഴങ്ങേണ്ടിവന്നിട്ടുള്ളൂ. അഞ്ച‌ുമത്സര ഏകദിനപരമ്ബര 4–1നാണ‌് നേടിയ‌ത‌്. വിദേശമണ്ണിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന‌്. ലോകകപ്പിലേക്കുള്ള ഒരുക്കംകൂടിയായി ഇത‌്. ഇന്ന‌് മറ്റൊരു പരീക്ഷണമാണ‌്. ഇരുപതോവര്‍ കളിയില്‍ കിവികളുടെ നിരയില്‍ വമ്ബന്‍ കളിക്കാരുണ്ട‌്. ചെറുമൈതാനങ്ങളാണ‌് ന്യൂസിലന്‍ഡില്‍. റണ്ണൊഴുക്ക‌് കുറഞ്ഞ ഏകദിനപരമ്ബര പോലെയായിരിക്കില്ല. സിക‌്സറുകളും ബൗണ്ടറികളും പറക്കും.

ന്യൂസിലന്‍ഡില്‍ ഒറ്റ ട്വന്റി–20 മത്സരംപോലും ഇന്ത്യ ജയിച്ചിട്ടില്ല. 2009ല്‍ മാത്രമാണ‌്‌ കളിച്ചത‌്. അന്ന‌് രണ്ട‌ു കളിയും ഇന്ത്യ തോറ്റു.ഏകദിനത്തിലെ മികവ‌് തുടരാനാണ‌് ഇന്ത്യയുടെ ലക്ഷ്യം. കോഹ‌്‌ലിക്ക‌ു പകരം യുവതാരം ശുഭ‌്മാന്‍ ഗില്‍ മൂന്നാംനമ്ബറില്‍ ഇറങ്ങും.