HomeSportsലോര്‍ഡ്സ് ടെസ്റ്റ്; ; ഇന്ത്യക്ക് നാണംകെട്ട തോല്‍വി; പരാജയം ഇന്നിങ്സിനും 159 റൺസിനും

ലോര്‍ഡ്സ് ടെസ്റ്റ്; ; ഇന്ത്യക്ക് നാണംകെട്ട തോല്‍വി; പരാജയം ഇന്നിങ്സിനും 159 റൺസിനും

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. ഇന്നിങ്സിനും 159 റണ്‍സിനുമാണ് ഇന്ത്യ ആതിഥേയരോട് കീഴടങ്ങിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 289 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പിന്തുടര്‍ന്ന ഇന്ത്യ രണ്ടാം ഇന്നിങ്സിലും 130 റണ്‍സിന്‌ പുറത്താക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്ബരയില്‍ ഇംഗ്ലണ്ട് 2-0 ന് മുന്നിലാണ്.

നാലാം ദിനം ആറു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 396 റണ്‍സിന്‌ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 40 റണ്‍സെടുത്ത യുവതാരം സാം കുറന്റെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നാലാം ദിനം നഷ്ടമായത്. രണ്ടാം ഇന്നിങ്സിലിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പിഴച്ചു. ടീം സ്കോര്‍ പൂജ്യത്തില്‍ നില്‍ക്കുമ്ബോള്‍ തന്നെ ഓപ്പണര്‍ മുരളി വിജയ് പുറത്ത്. പിന്നാലെയെത്തിയ മറ്റാര്‍ക്കും ഇന്ത്യക്ക് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. പുറത്താകാതെ 33 റണ്‍സ് നേടിയ അശ്വിനും, 26 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ട്യയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യന്‍ നിരയില്‍ 4 ബാറ്സ്മാന്മാരാണ് പൂജ്യത്തിന് പുറത്തായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments