ലോകകപ്പ്: ഏഷ്യന്‍ പോരില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് വീഴ്ത്തി ഇന്ത്യ സെമിയിൽ

119

ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയില്‍ നിന്ന് കരകയറിയെന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത്. ഇന്ത്യ ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48 ഓവറില്‍ 286 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യക്ക് ചെറിയ ഭീഷണി ഉയര്‍ത്തിയ ശേഷമാണ് ബംഗ്ലാദേശ് കീഴടങ്ങിയത് ജസ്പ്രീത് ബുംറയും മികച്ച ബൗളിംഗും രോഹിത് ശര്‍മയുടെ സെഞ്ച്വറിയില്‍ മത്സരത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുകയായിരുന്നു. രോഹിത്താണ് കളിയിലെ താരം.