ലോകകപ്പ് ക്രിക്കറ്റ്: ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വമ്പൻ ജയം: ധവാന് സെഞ്ചുറി

70

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ അവസാന പന്തില്‍ 316ന് ഓള്‍ഔട്ടായി. വാര്‍ണറും സ്‌മിത്തും ക്യാരിയും അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യ ബൗളിംഗില്‍ പിടിമുറുക്കുകയായിരുന്നു. ഭുവിയും ബുമ്രയും മൂന്ന് വീതവും ചാഹല്‍ രണ്ടും വിക്കറ്റും നേടി. നേരത്തെ, ധവാനടക്കമുള്ള താരങ്ങളുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സ്‌കോര്‍: ഇന്ത്യ- 352-5 (50), ഓസ്‌ട്രേലിയ- 316-10 (50)

മറുപടി ബാറ്റിംഗില്‍ വാര്‍ണറും ഫിഞ്ചും സാവധാനമാണ് തുടങ്ങിയത്. ഫിഞ്ചിനെ(36) ഹാര്‍ദിക് റണ്‍ഔട്ടാക്കി. 56 റണ്‍സെടുത്ത വാര്‍ണറെ ചഹാല്‍ ഭുവിയുടെ കൈകളിലെത്തിച്ചു. സ്‌മിത്തിനൊപ്പം കൂട്ടുകെട്ടുണ്ടാക്കിയ ഖവാജയെ 37-ാം ഓവറില്‍ ബുമ്ര ബൗള്‍ഡാക്കിയതോടെ വീണ്ടും ട്വിസ്റ്റ്. 40-ാം ഓവര്‍ എറിയാനെത്തിയ ഭുവി കളി മാറ്റി. സ്‌മിത്ത്(69) എല്‍ബിയിലും സ്റ്റോയിനിസ്(0) ബൗള്‍ഡുമായി.

കടപ്പാട് ഏഷ്യാനെറ്റ്‌ ന്യൂസ്‌