കൊറോണ: ജൂണ്‍ 30 വരെയുള്ള മുഴുവന്‍ മല്‍സരങ്ങളും നിര്‍ത്തി വച്ച് ഐസിസി

25

കൊറോണ വൈറസ് ഭീതി തുടരുന്ന സാഹചര്യത്തില്‍ ജൂണ്‍ 30 വരെയുള്ള മുഴുവന്‍ മല്‍സരങ്ങളും നിര്‍ത്തി വയ്ക്കാന്‍ ഐസിസി തീരുമാനിച്ചു. ഇതേ തുടർന്ന് 2020ലെ ടി20 ലോകകപ്പിനുള്ള യോഗ്യതാ മല്‍സരങ്ങള്‍, 2023 ലെ ലോകകപ്പിന്റെ യോഗ്യതാ മല്‍സരങ്ങള്‍ എന്നിവയെല്ലാം ജൂണ്‍ 30ന് ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂ. ഐസിസി ഇവന്റ്‌സ് മേധാവി ക്രിസ് ടെറ്റ്‌ലിയാണ് മുഴുവന്‍ മല്‍സരങ്ങളും നീട്ടി വച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്