HomeSportsരോഹിത്തിനും കൊഹ്‌ലിക്കും വിശ്രമം; അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിച്ചേക്കും

രോഹിത്തിനും കൊഹ്‌ലിക്കും വിശ്രമം; അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിച്ചേക്കും

അഫ്ഗാനിസ്ഥാനെതിരായ വൈറ്റ് ബോള്‍ പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിച്ചേക്കും. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐപിഎല്ലും പിന്നാലെയുള്ള മത്സരങ്ങളുടെ ആധിക്യവുമാണ് തീരുമാനത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനിടെ പരമ്ബര റദ്ദാക്കാനുള്ള ആലോചനകളും ബിസിസിഐ നടത്തുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ജൂണ്‍ 20- 30നും ഇടയിലാണ് ഇന്ത്യന്‍ മണ്ണില്‍ പരമ്ബര നടക്കേണ്ടത്. ഒന്നുകില്‍ ഏകദിന പരമ്ബര അല്ലെങ്കില്‍ ടി20 പരമ്ബര രണ്ടില്‍ ഒന്ന് എന്ന രീതിയിലേക്ക് മത്സരം ചുരുക്കാനും ഹര്‍ദികിന്റെ നേതൃത്വത്തിലുള്ള രണ്ടാം നിര ടീമിനെ കളത്തിലിറക്കാനുമാണ് ബിസിസിഐ പദ്ധതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments