കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി: മൂന്നുഗോൾ ജയത്തോടെ ഗോവ സെമിയിൽ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. കരുത്തരായ എഫ്‍സി ഗോവയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയത്. ഗോവയ്ക്കെതിരായ ഹോം മാച്ചിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ജയത്തോടെ 16 മത്സരങ്ങളില്‍ നിന്ന് 31 പോയിന്‍റുമായി ഗോവ സെമി പ്രവേശം ഉറപ്പിച്ചു.
അവസാനം നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോള്‍ വിജയം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. എന്നാല്‍ കളം പിടിക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല. 22ാം മിനുട്ടില്‍ ഫെറാന്‍ കൊറോമിനസ് കേരളത്തിന്‍റെ നെഞ്ചത്ത് ആദ്യത്തെ നിറയൊഴിച്ചു. അധികം വൈകാതെ ഇഡു ബെഡിയയും കേരളത്തിന്‍റെ വലകുലുക്കി