ഐഎസ്എൽ: എഫ് സി ഗോവയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

111

 

ഐഎസ്എല്ലില്‍ ഇന്നലേ നടന്ന പോരാട്ടത്തിൽ എഫ് സി ഗോവയെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. 21-ാം മിനിറ്റില്‍ അലക്സാണ്ടര്‍ ജെസുരാജിലൂടെ മുന്നിലെത്തിയ ഗോവയെ 41ാം മിനിറ്റില്‍ ഫെഡറിക്കോ ഗാലിഗോ എടുത്ത പെനല്‍റ്റി ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് ഒപ്പം പിടിച്ചു. കളി തീരാന്‍ പത്തു മിനിറ്റ് ശേഷിക്കെ അമര്‍ജിത്തിലൂടെ ലീഡെടുത്ത് വീണ്ടും വിജയം സ്വപ്നം കണ്ട ഗോവയെ മൂന്ന് മിനിറ്റിനകം വീണ്ടുമൊരു പെനല്‍റ്റി ഗോളിലൂടെ ഗാലിഗോ സമനിലയിൽ എത്തിക്കുകയായിരുന്നു.