ഐഎസ്എൽ: ഈസ്റ്റ് ബംഗാളിനോട് സമനില പിടിച്ചുവാങ്ങി ഗോവ

33

 

കരുത്തരായ ഗോവയെ സമനിലയിൽ തളച്ച് ഈസ്റ്റ് ബംഗാൾ. ഇരുടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. ഗോവയ്ക്കായി ഇഗോർ അംഗൂളോയും ഈസ്റ്റ് ബംഗാളിനായി ഡാനിയേൽ ഫോക്സും ഗോൾ നേടി.ഇരുടീമുകളും ആദ്യ പാദത്തിലും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം പകുതിയിൽ ഗോവ പത്തുപേരായി ചുരുങ്ങിയിട്ടും അവസരം മുതലാക്കാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല. മിന്നൽ പ്രകടനം കാഴ്ചവെച്ച ഗോവയുടെ ഗോൾകീപ്പർ ധീരജും ഗോൾ നേടുന്നതിൽ നിന്നും ഈസ്റ്റ് ബംഗാളിനെ തടഞ്ഞു.