‘ദാദ’യ്ക്ക് ഇനി പുതിയ ദൗത്യം: ബിസിസിഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുത്തു

148

സൗരവ് ഗാംഗുലിയെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് മുന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ ലോകത്തെ സമ്പന്നമായ കായിക സംഘടനകളിലൊന്നായ ബിസിസിഐയുടെ തലപ്പത്തേക്ക് തെരഞ്ഞെടുത്തത്.65 വര്‍ഷങ്ങള്‍ക്കു മുമ്പ് വിസിയാനഗരത്തു നിന്നുള്ള മഹാരാജ്കുമാറാണ് ആദ്യമായി ക്രിക്കറ്റ് ബോര്‍ഡിന്റെ അമരത്തെത്തിയ നായകന്‍. നേരത്തെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും ശിവ്‌ലാല്‍ യാദവും പ്രസിഡന്റായെങ്കിലും നിയമനം താല്‍ക്കാലികമായിരുന്നു.